പി. ജി. ഡിപ്ലോമാ കോഴ്സുകള്‍

പുരാതത്വപഠനം

പരിശീലനം ലഭിച്ച പുരാവസ്തുഗവേഷകർക്ക് രാജ്യത്തിന്റെ സംസ്കാരികമായ ആവശ്യങ്ങൾ നിറവേറ്റാന്‍ കഴിയും. പോയകാല സംസ്കാരങ്ങള്‍ അവശേഷിപ്പിച്ച ഭൗതികാവ ശിഷ്ടങ്ങളെക്കുറിച്ചുള്ള പഠനമാണ് പുരാതത്വഗവേഷണം. ഈ ഡിപ്ലോമ കോഴ്സിൽ പുരാവസ്തുശാസ്ത്രത്തിന്റെ അടിസ്ഥാനസങ്കല്പനങ്ങൾ വിശദീകരിക്കുന്നുതിനാണ് ഊന്നല്‍ കൂടാതെ പര്യവേക്ഷണം, ഉത്ഖനനം എന്നിവയിൽ പരിശീലനവും നൽകുന്നു.

പുരാരേഖാപഠനം

ചരിത്രപ്രധാനമായ  രേഖകൾ സംരക്ഷിക്കുന്നതിൽ ആർക്കൈവുകൾക്ക് സുപ്രധാന പങ്കു വഹിക്കാനുണ്ട്. ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിൽ, പുരാരേഖകള്‍ കൈകാര്യം ചെയ്യുന്നതില്‍ പരിശീലനം ലഭിച്ചവര്‍ കുറവാണ്. രേഖാലയങ്ങളുടെ പ്രാധാന്യം വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് രേഖാസംരക്ഷണത്തിലും അതിന്റെ കൈകാര്യത്തിലും പരിശീലനം ലഭിച്ചവരുടെ സേവനം അനിവാര്യമാണ്. പുരാരേഖകളുടെ സൂക്ഷിപ്പ്, കൈകാര്യം, അവയുടെ ശാസ്ത്രീയ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള അടിസ്ഥാനപാഠങ്ങള്‍ ഗ്രഹിക്കുന്നതിനൊപ്പം ഈ മേഖലകളില്‍ പ്രായോഗികമായ പരിശീലനവും നൽകുകയെന്നതാണ് കോഴ്സിന്റെ ലക്ഷ്യം.

മ്യൂസിയോളജി

സമകാലത്ത് പ്രാധാന്യം കൈവന്നുകൊണ്ടിരിക്കുന്ന വിഷയമേഖലകളിലൊന്നാണ് മ്യൂസിയോളജി. നമ്മുടെ നാടിന്റെ സാംസ്കാരികപൈതൃകങ്ങള്‍ വരും തലമുറയ്ക്കു വേണ്ടി ശാസ്ത്രീയമായി ക്രമീകരിച്ച് സൂക്ഷിച്ചിരിക്കുന്ന ഇടങ്ങളാണ് മ്യൂസിയങ്ങള്‍. കേരളമടക്കമുള്ള നാടുകളില്‍ കൂടുതല്‍ മ്യൂസിയങ്ങള്‍ സജ്ജീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മ്യൂസിയത്തിന്റെ ആശയരൂപീകരണം മുതല്‍ സജ്ജീകരണവും നടത്തിപ്പും വരെയുള്ള വിഷയങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തിയിരിക്കുന്ന അനുശീലനമാണ് മ്യൂസിയോളജി. മ്യൂസിയങ്ങളെ സംബന്ധിച്ച നവീനമായ കാഴ്ചപ്പാടുകള്‍ പഠിപ്പിക്കുകയും അതില്‍ പരിശീലനം നല്‍കുകയുമാണ് കോഴ്സിന്റെ ലക്ഷ്യം.

കണ്‍സര്‍വേഷന്‍

സാംസ്കാരിമായ അവശേഷിപ്പുകളുടെ ശാസ്ത്രീയമായ സംരക്ഷണം പൈതൃക പഠനത്തില്‍ പ്രാധാന്യമര്‍ഹിക്കുന്ന മേഖലയാണ്. പുരാവസ്തുക്കളുടെയും സ്മാരകങ്ങളുടെയും സംരക്ഷണം നിര്‍വ്വഹിക്കപ്പെടണമെങ്കില്‍ പരിശീലനം ലഭിച്ച കണ്‍സര്‍വേറ്റര്‍മാരുടെ സേവനം അനിവാര്യമാണ്. ഈ ലക്ഷ്യത്തിലൂന്നിയാണ് കേന്ദ്രം കണ്‍സര്‍വേഷന്‍ ഡിപ്ലോമാ കോഴ്സുകള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധതരത്തില്‍പെട്ട സാംസ്കാരികാവശേഷിപ്പുകളുടെ സംരക്ഷണത്തെക്കുറിച്ചുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ പരിശീലനമാണ് കോഴ്സിന്റെ ലക്ഷ്യം.

കോഴ്സ് പ്രോഗ്രാം

പ്രവേശനത്തിനുള്ള യോഗ്യത

 40% മാർക്കോടെയുള്ള ബിരുദമാണ് അടിസ്ഥാനയോഗ്യത. ബിരുദ/ബിരുദബിരുദാനന്തര തലത്തിൽ ലഭിച്ച മാർക്കിന്റെയും പഠനകേന്ദ്രം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പട്ടികജാതി-പട്ടികവർഗ്ഗ-ഒ.എ.സി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മൊത്തം മാർക്കിന്റെ 5% ഇളവ് ലഭിക്കുന്നതാണ്. അതായത് കുറഞ്ഞത് 35%.

 

കോഴ്സ് നമ്പറും പേരും വിദ്യാഭ്യാസ യോഗ്യത
I. പുരാവസ്തുശാസ്ത്രം
II. മ്യൂസിയോളജി
III. പുരാരേഖാശാസ്ത്രം
40% മാർക്കിനും മാർക്കോടെയുള്ള അംഗീകൃതസർവ്വകലാശാലാ ബിരുദം.
IV. സംരക്ഷണം രസതന്ത്രം ഒരു വിഷയമായി 40% മാർക്കോടെയുളള അംഗീകൃതസർവ്വകലാശാലാ  ബിരുദം

പ്രവേശനത്തിനുള്ള വെയ്റ്റേജ് ചുവടെ ചേർക്കുന്നു:

ബിരുദതലത്തിലെ മാർക്ക് 100 മാർക്ക്
അഭിമുഖം 50 മാർക്ക്
ബിരുദാനന്തര ബിരുദം 10 മാർക്ക്
മൊത്തം 160 മാർക്ക്

പ്രായപരിധി

25 വയസ് (സർക്കാർ വകുപ്പുകളിൽ നിന്ന് അപേക്ഷിക്കുന്നവർക്ക് നിയമാനുസൃതം ഇളവ് ലഭിക്കുന്നതാണ്.)

കാലാവധി

എല്ലാ പി.ജി. ഡിപ്ലോമ കോഴ്സുകൾക്കും ആറ് മാസം വീതമുള്ള രണ്ട് സെമസ്റ്ററുകളാണുള്ളത്.

സീറ്റുകൾ

എല്ലാ പി. ജി ഡിപ്ലോമ കോഴ്സുകൾക്കും 15 സീറ്റ് വീതമാണുള്ളത്. കൂടാതെ ഓരോ കോഴ്സിനും അധികമായി പരമാവധി രണ്ട് വീതം സീറ്റുകളിൽ സർക്കാർ വകുപ്പുകളിൽ നിന്നുള്ളവരെ പരിഗണിക്കുന്നതാണ്.

ഏതെങ്കിലും ഒരു കോഴ്സിൽ മതിയായ അപേക്ഷകരില്ലെങ്കിൽ പ്രസ്തുത കോഴ്സ് റദ്ദ് ചെയ്യുന്നതിനുള്ള അധികാരം പഠനകേന്ദ്രത്തിനുണ്ടായിരിക്കുന്നതാണ്.

കോഴ്സ് ഫീസ്

പ്രവേശന ഫീസ്: 100/- രൂപ
ട്യൂഷൻ ഫീസ് : 12,600 രൂപ (ഓരോ സെമസ്റ്ററിനും 6300 രൂപ വീതം)
ലൈബ്രറി ഫീസ്: 150/-രൂപ
ലാബ് ഫീസ്: 100/- രൂപ
മുൻകൂർ നിക്ഷേപം: 500/- രൂപ (റീഫണ്ട് ചെയ്യാവുന്നവ)
പരീക്ഷ ഫീസ്: കേന്ദ്രം തീരുമാനിക്കുന്ന പ്രകാരം

പട്ടികജാതി / പട്ടികവർഗ / ഒ.ഇ.സി സമുദായങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ ട്യൂഷൻ ഫീസ് നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു. ടി ആനുകൂല്യം ലഭിക്കുന്നതിന് വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

പഠനയാത്രകൾ, ഇന്റേൺഷിപ്പ്, ഫീൽഡ് യാത്രകൾ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകൾ വിദ്യാർത്ഥികൾ സ്വന്തമായി വഹിക്കേണ്ടതാണ്.

ഹോസ്റ്റൽ

പഠനകേന്ദ്രത്തിൽ ഹോസ്റ്റൽ സൗകര്യമില്ല. താമസസൌകര്യം ആവശ്യമുള്ള വിദ്യാർത്ഥികൾ സ്വന്തം ഉത്തരവാദിത്തത്തിൽ കണ്ടെത്തേണ്ടതാണ്.

പരീക്ഷയുടെ രീതി

ഓരോ കോഴ്സിനും ആറു  പേപ്പുറുകളുണ്ട് . ഓരോ സെമസ്റ്ററിലും മൂന്നു പേപ്പറുകൾ വീതം. ഓരോ സെമസ്റ്ററിന്റെയും അവസാനം സെമസ്റ്റർ പരീക്ഷകൾ നടത്തുന്നതും ഫലം നിശ്ചിത സമയത്ത് പ്രസിദ്ധീകരിക്കുന്നതുമായിരിക്കും. ഇന്റേൺഷിപ്പ് / പഠനയാത്രകൾ / സെമിനാറുകൾ / പ്രോജക്ടുകൾ / അസൈൻമെന്റ് എന്നിവ അടിസ്ഥാനമാക്കിയുള്ള ഇന്റേണൽ അസസ്മെന്റ് നിർബന്ധമായും ഉണ്ടായിരിക്കുന്നതാണ്.

കറസ്പോണ്ടൻസ്

അപേക്ഷാഫോറവും പ്രോസ്പെക്ടസും പഠനകേന്ദ്രത്തിന്റെ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണു. വില  100.00 രൂപ. രജിസ്ട്രാർ, സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്, ഹിൽപാലസ്, തൃപ്പൂണിത്തുറ – 682301 എന്ന പേരിൽ  ഡിമാൻഡ് ഡ്രാഫ്റ്റായും ലഭിക്കുന്നതാണ്.

യഥാക്രമം പൂരിപ്പിച്ച അപേക്ഷകൾ ഡിഗ്രി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ, എസ് എസ് എൽ സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം രജിസ്ട്രാർ, സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസ്, ഹിൽ പാലസ്, തൃപ്പൂണിത്തുറ -682301 എന്ന മേൽവിലാസത്തിൽ ലഭിക്കേണ്ടതാണ്.

നിയമങ്ങളും വ്യവസ്ഥകളും

  1. അവസാനഫലം സെമസ്റ്റർ പരീക്ഷയുടെയും ഇന്റേണൽ അസസ്മെന്റിന്റെയും മാർക്കുകൾ അടിസ്ഥാനമാക്കി പ്രസിദ്ധീകരിക്കും.
  2. സെമസ്റ്റർ ഫീസുകൾ നിശ്ചിതതീയതിക്കുള്ളിൽ അടയ്ക്കേണ്ടതാണ്.
  3. കോഴ്സിന്റെ തലക്കെട്ട്, ഉള്ളടക്കം, നിയമങ്ങൾ, ചട്ടങ്ങൾ എന്നിവ പരിഷ്കരിക്കുന്നതിനുള്ള അധികാരം പഠനകേന്ദ്രത്തിന് ഉണ്ടായിരിക്കും.

പരിപാടികൾ

ജോബ് ട്രെയിനിംഗ് പ്രോഗ്രാം

സെമിനാറുകള്‍, ശില്പശാലകൾ

പരിശീലനപരിപാടികൾ

ഗവേഷണപ്രവര്‍ത്തനങ്ങള്‍

  • ലിഖിതങ്ങളുടെ പ്രസിദ്ധീകരണം

ലൈബ്രറി