ടെണ്ടർ നോട്ടീസ്

തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം മാൻ പാർക്കിനു സമീപം പ്രവർത്തിക്കുന്ന ലഘുഭക്ഷണശാല 2022 മെയ് മുതൽ 11 മാസത്തേക്ക് കരാർ വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ താത്പര്യമുള്ള കരാറുകാരിൽ നിന്ന് മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു.

ടെണ്ടർ ഫൊറവും മറ്റു വിവരങ്ങളും ഹിൽ പാലസ് കാമ്പസിലുള്ള സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഓഫിസിൽ നിന്നും ലഭിക്കുന്നതാണ്. നിയമാനുസൃതമുള്ള നികുതിയുൾപ്പെടെ 2145/- (രണ്ടായിരത്തി ഒരുന്നൂറ്റി നാല്പത്തഞ്ച് രൂപാ മാത്രം) രൂപയാണ് ടെണ്ടർ ഫോറത്തിന്റെ വില. നിരതദ്രവ്യം 10,725/- (പതിനായിരത്തി എഴുന്നൂറ്റി ഇരുപത്തഞ്ച് രൂപാ മാത്രം) രൂപ.

പൂരിപ്പിച്ച ടെണ്ടറുകൾ ഓഫീസിൽ ലഭിച്ചിരിക്കേണ്ട അവസാന തീയതി 2022 ഏപ്രിൽ 21 പകൽ 12 മണി. അന്നു തന്നെ വൈകിട്ട് 3 മണിക്ക് സന്നിഹിതരായവരുടെ സാന്നിദ്ധ്യത്തിൽ ടെണ്ടറുകൾ തുറക്കുന്നതാണ്. 12 മണിക്ക് ശേഷം ലഭിക്കുന്ന ടെണ്ടറുകൾ സ്വീകരിക്കുന്നതല്ല. ഫോൺ : 0484 2776374

 

രജിസ്ട്രാർ

File: Tender-Notice.pdf

File Size: 303.30 KB

Download File