പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് (2025-26 ബാച്ച്) പ്രവേശനത്തിനുള്ള അപേക്ഷ

പൈതൃകപഠനകേന്ദ്രം (സിഎച്ച്.എസ്) ആര്‍ക്കിയോളജി, മ്യൂസിയോളജി, ആര്‍ക്കൈവല്‍ സ്റ്റഡീസ്, കണ്‍സര്‍വേഷന്‍ എന്നീ വിഷയങ്ങളില്‍ ഒരു വര്‍ഷത്തെ പി.ജി. ഡിപ്ലോമ കോഴ്സുകളിലേക്ക് (2025-26 ബാച്ച്) പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. 40% മാര്‍ക്കില്‍ കുറയാത്ത അംഗീകൃത സര്‍വ്വകലാശാല ബിരുദമാണ് യോഗ്യത (എസ്.സി.എസ്.ടി വിഭാഗക്കാര്‍ക്ക് 35% മാര്‍ക്ക് മതി). കെമിസ്ട്രി ഒരു വിഷയമായുള്ള സയന്‍സ് ബിരുദമാണ് കണ്‍സര്‍വേഷന്‍ കോഴ്സിലേക്കുള്ള അടിസ്ഥാന യോഗ്യത.
അപേക്ഷാഫോറം 100/- രൂപയ്ക്ക് (18% ഏടഠ അധികം) ഹില്‍പാലസിലുള്ള പഠനകേന്ദ്രത്തിന്‍റെ ഓഫീസില്‍ നിന്നും ലഭിക്കുന്നതാണ്. അപേക്ഷകള്‍ തപാലില്‍ ലഭിക്കുന്നതിന് രജിസ്ട്രാര്‍, സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ് എന്ന പേരില്‍ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ത്യപ്പൂണിത്തുറ ശാഖയില്‍ മാറാവുന്ന 118/- രൂപയുടെ ഡിമാന്‍റ് ഡ്രാഫ്റ്റും സ്വന്തം മേല്‍വിലാസം എഴുതി 5/- രൂപയുടെ സ്റ്റാമ്പ് പതിച്ച കവറും സഹിതം രജിസ്ട്രാര്‍, പൈതൃക പഠനകേന്ദ്രം, തൃപ്പൂണിത്തുറ എന്ന വിലാസത്തില്‍ അപേക്ഷിക്കേണ്‍ണ്ടതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ടണ്‍ണ്‍ അവസാന തീയതി 2025 ജൂലൈ 19 ന് വൈകിട്ട് 5 മണി.

പത്രക്കുറിപ്പ്

https://centreforheritagestudies.in/files/%e0%b4%aa%e0%b4%bf-%e0%b4%9c%e0%b4%bf-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%ae-%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%ab%e0%b5%8b%e0%b4%82-2/