കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

1. പുരാവസ്തു ശാസ്ത്രം, കലാചരിത്രം, മ്യൂസിയോളജി, പുരാതനകല, പുരാരേഖകളുടെയും സാംസ്കാരിക വസ്തുക്കളുടെയും സംരക്ഷണം മുതലായ വിവിധ ശാഖകളില്‍ പഠനക്രമവും പരിശീലനവും ഗവേഷണവും ഒരുക്കുക.

2. കല, മ്യൂസിയശാസ്ത്രം, പുരാവസ്തുശാസ്ത്രം, പുരാതനകല, പുരാരേഖാപഠനം, സാംസ്കാരിക വസ്തുക്കള്‍ എന്നിവയിലും തത്തുല്യകാര്യങ്ങളിലും മൗലികഗവേഷണം നടത്തുന്നതിന് സൗകര്യമുണ്ടാക്കുക.

3. മനുഷ്യന്റെ സാംസ്കാരിക പൈതൃകത്തിന്റെ സൗന്ദര്യാത്മകവും ശാസ്ത്രീയവുമായ തലങ്ങളില്‍ വിജ്ഞാനത്തിന്റെ അഭിവൃദ്ധിയ്ക്കും വ്യാപനത്തിനുമുതകുന്ന ഗവേഷണത്തിന് അംഗീകൃത മാതൃക നിര്‍മ്മിക്കുക.

4. പ്രാക്തനവും പ്രാചീനവും മധ്യകാല-ആധുനിക കാലങ്ങളിലുള്ളതുമായ പാശ്ചാത്യ-പൗരസ്ത്യകലകള്‍, നാണയവിജ്ഞാന വൈദഗ്ദ്ധ്യം, പുരാവസ്തുവിജ്ഞാനം, സൈദ്ധാന്തികവും പ്രായോഗികവുമായ മ്യൂസിയോളജി, പുരാരേഖാപഠനം, പൗരാണികാവശിഷ്ടങ്ങളുടെ സംരക്ഷണം എന്നിവയില്‍ അദ്ധ്യാപകര്‍ക്കും സാങ്കേതിക വിദഗ്ദ്ധര്‍ക്കും സമഗ്രപരിശീലന സൗകര്യമുണ്ടാക്കുക.

5. വിവിധ പൈതൃക വസ്തുക്കള്‍, പ്രദര്‍ശനാലയപാടവം, അദ്ധ്യാപകര്‍, പരീക്ഷണശാലകള്‍, ഗ്രന്ഥാലയങ്ങള്‍, പണിപ്പുരകള്‍, കെട്ടിടങ്ങള്‍, മറ്റുസൗകര്യങ്ങള്‍ ഇവയോടൊക്കെ സജീവമായ ബന്ധം പുലര്‍ത്തുന്നതിന് സര്‍വ്വകലാശാലകള്‍, സര്‍ക്കാരിന്റെ പുരാവസ്തു-പുരാരേഖാ-മ്യൂസിയം വകുപ്പുകള്‍, മറ്റു സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിതര സന്നദ്ധസംഘടനകള്‍ ഇവയൊക്കെയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുക.

6. കേന്ദ്രത്തിന്റെ വൈദഗ്ധ്യവും സാങ്കേതിക സൗകര്യങ്ങളും ഈ മേഖലയിലുള്ള സര്‍വ്വകലാശാലകള്‍ക്കും മറ്റു അക്കാദമിക് സ്ഥാപനങ്ങള്‍ക്കും നല്‍കുക.

7. കലാചരിത്രം, പുരാവസ്തുവിജ്ഞാനം, സംരക്ഷണം, മ്യൂസിയോളജി, പുരാരേഖാപഠനം തുടങ്ങിയവയില്‍ അദ്ധ്യാപനനിലവാരം മെച്ചപ്പെടുത്തുന്നതിനും, ആവശ്യാനുസരണം അക്കാദമീയ മാര്‍ഗ്ഗനിര്‍ദ്ദേശവും നേതൃത്വവും നല്‍കുകയും ഈ മേഖലയില്‍ ദേശീയവും അന്തര്‍ദ്ദേശീയവുമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍-സര്‍ക്കാരിതര സ്ഥാപനങ്ങളുമായും തുടര്‍ച്ചയായി പരസ്പരബന്ധം പുലര്‍ത്തുക.

8. സവിശേഷമായ പൈതൃകമേഖലകളില്‍ മൂല്യവത്തായ സംഭാവന നല്‍കിയിട്ടുള്ള കൃതികള്‍ പ്രസിദ്ധീകരിക്കുക.

9. എല്ലാ തലങ്ങളിലും കലയിലും സംസ്കൃതിയിലും അദ്ധ്യാപനത്തിന് വേണ്ടുന്ന വിദ്യാഭ്യാസ കിറ്റുകളും ദൃശ്യ-ശ്രാവ്യ സോഫ്ട് വെയറും ഭാവനാത്മകതയോടെ ആസൂത്രണം ചെയ്തു തയ്യാറാക്കുക.

10. പഠന-ഗവേഷണകേന്ദ്രമായ സ്ഥാപനത്തിന്റെ ഉദ്ദേശ്യങ്ങള്‍ക്കനുസൃതവും അവയെ പ്രോത്സാഹിപ്പിക്കുന്നതുമായ എല്ലാവിധ പ്രവൃത്തികളും ചെയ്യുക.