ടെണ്ടർ നോട്ടീസ്

തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം മെയിൻ ഗേറ്റിനു സമീപം പ്രവർത്തിക്കുന്ന ലഘുഭക്ഷണശാല 2023 ജൂലൈ 23 മുതൽ 11 മാസത്തേക്ക് കരാർ വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ താത്പര്യമുള്ള കരാറുകാരിൽ നിന്ന് മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫൊറവും മറ്റു വിവരങ്ങളും ഹിൽ പാലസ് കാമ്പസിലുള്ള സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഓഫിസിൽ നിന്നും ലഭിക്കുന്നതാണ്. നിയമാനുസൃതമുള്ള നികുതിയുൾപ്പെടെ 1,428/- (ആയിരത്തി നാന്നൂറ്റി ഇരുപത്തെട്ട് രൂപാ മാത്രം) രൂപയാണ് ടെണ്ടർ ഫോറത്തിന്റെ വില. നിരതദ്രവ്യം 6,050/- (ആറായിരത്തി […]

പി.ജി.ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷാ തീയതി നീട്ടി

പൈതൃകപഠനകേന്ദ്രം നടത്തിവരുന്ന ആർക്കൈവൽ സ്റ്റഡീസ്, മ്യൂസിയോളജി, കൺസർവേഷൻ എന്നീ വിഷയങ്ങളിലുള്ള ഒരു വർഷത്തെ പി.ജി.ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ തീയതി നീട്ടി. യോഗ്യത : 40% മാർക്കിൽ കുറയാതെയുള്ള അംഗീകൃത സർവ്വകലാശാല ബിരുദം. കൺസർവേഷൻ കോഴ്സിലേക്ക് കെമിസ്ട്രി ഒരു വിഷയമായുള്ള 40% മാർക്കോടു  കൂടിയ സയൻസ് ബിരുദം. (എസ്.സി/എസ്.ടി.വിഭാഗക്കാർക്ക് 35%) പ്രായപരിധി :  25 വയസ് അപേക്ഷാഫീസ് : 118/- രൂപ (100/- രൂപ + 18% ജി.എസ്.ടി. ) വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷകർ […]

ടെണ്ടർ നോട്ടീസ്

തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം മാൻ പാർക്കിനു സമീപം പ്രവർത്തിക്കുന്ന ലഘുഭക്ഷണശാല 2022 മെയ് മുതൽ 11 മാസത്തേക്ക് കരാർ വ്യവസ്ഥയിൽ ഏറ്റെടുത്തു നടത്താൻ താത്പര്യമുള്ള കരാറുകാരിൽ നിന്ന് മുദ്ര വെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു. ടെണ്ടർ ഫൊറവും മറ്റു വിവരങ്ങളും ഹിൽ പാലസ് കാമ്പസിലുള്ള സെന്റർ ഫോർ ഹെറിറ്റേജ് സ്റ്റഡീസിന്റെ ഓഫിസിൽ നിന്നും ലഭിക്കുന്നതാണ്. നിയമാനുസൃതമുള്ള നികുതിയുൾപ്പെടെ 2145/- (രണ്ടായിരത്തി ഒരുന്നൂറ്റി നാല്പത്തഞ്ച് രൂപാ മാത്രം) രൂപയാണ് ടെണ്ടർ ഫോറത്തിന്റെ വില. നിരതദ്രവ്യം 10,725/- (പതിനായിരത്തി എഴുന്നൂറ്റി […]

നാട്യപൈതൃകം – ഏകദിന ശിൽപശാല

നാട്യപൈതൃകം – ഭാരതീയശാസ്ത്രീയ നൃത്തപാരമ്പര്യത്തെ സംബന്ധിച്ച ഏകദിന ശില്പശാല 2021 ഡിസംബർ 17 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ

പരീക്ഷിത്ത തമ്പുരാൻ അനുസ്മരണം 2021

കൊച്ചി രാജ്യത്തെ അവസാന രാജാവും സംസ്കൃത പണ്ഡിതനുമായ പരീക്ഷിത്ത് തമ്പുരാന്റെ അമ്പത്തേഴാമത് ചരമവാർഷികദിനം പരീക്ഷിത്ത് തമ്പുരാൻ അനുസ്മരണമായി ആചരിക്കുന്നു. 2021 നവംബർ 12-നു ഹിൽ പാലസിൽ വെച്ച് സംഘടിപ്പിക്കുന്ന അനുസ്മരണസമ്മേളനം പ്രമുഖ ചലിച്ചിത്ര താരം ശ്രീമതി ഊർമ്മിളാ ഉണ്ണി ഉത്ഘാടനം ചെയ്യുന്നു.

സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം

”ആധുനിക കൊച്ചി തുറമുഖവും പട്ടണവും : സാമ്രാജ്യത്വഭരണത്തിന്റെ പശ്ചാത്തലത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഓൺലൈൻ പ്രഭാഷണം 2021 ജൂലൈ 1 പകൽ 3 മണിക്ക് പ്രഭാഷകൻ : ഡോ.പി. കെ.മൈക്കിൾ തരകൻ, അദ്ധ്യക്ഷൻ, കേരള ചരിത്ര ഗവേഷണ കൌൺസിൽ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്ക് : https://meet.google.com/xcv-opye-ous?hs=224

സ്വാതന്ത്ര്യത്തിൻറെ അമൃതമഹോത്സവം

സ്വാതന്ത്ര്യത്തിൻറെ എഴുപത്തിയഞ്ചാം വാർഷികത്തിനു മുന്നോടിയായി രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ‘സ്വാതന്ത്ര്യത്തിൻറെ അമൃതമഹോത്സവ‘ത്തിൻറെ ഭാഗമായി സംസ്ഥാനതലത്തിലും 75 കേന്ദ്രങ്ങളിൽ 75 ആഴ്ചകളായി പരിപാടികൾ സംഘടിപ്പിച്ചു വരുന്നു. കേരള സാംസ്കാരികകാര്യ വകുപ്പിൻറെ കീഴിൽ എറണാകുളം ജില്ലാതല പരിപാടികൾ പൈതൃകപഠനകേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ സംഘടിക്കപ്പെടുന്നു.

മറ്റൊരു പുതിയ പോസ്റ്റ്

കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക കാര്യ വകുപ്പിനു കീഴില്‍ ഒരു സ്വയംഭരണ സ്ഥാപനമായാണ് പൈതൃക പഠനകേന്ദ്രം (സെന്‍റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസ്) പ്രവര്‍ത്തിക്കുന്നത്. നമ്മുടെ രാജ്യത്തിന്‍റെ സമ്പന്നമായ