തൃപ്പൂണിത്തുറ കനകക്കുന്ന് കൊട്ടാരവും ചുറ്റുമുള്ള സ്ഥലവും കേരള സംസ്ഥാന പുരാവസ്തു വകുപ്പ് 1983-ൽ ഏറ്റെടുത്തു. ഉദ്ദേശം മൂന്നേക്കർ സ്ഥലത്തായി വ്യാപിച്ചു നിൽക്കുന്ന ആറ്‌ എടുപ്പുകളോടു കൂടിയ പ്രധാനകൊട്ടാരവും, 51.75 ഏക്കർ വിസ്താരത്തിലുള്ള വളപ്പും വിവിധ ഭാഗങ്ങളിലായി പണിതിട്ടുള്ള 41 അനുബന്ധമന്ദിരങ്ങളും ചേർന്ന തൃപ്പുണിത്തുറ കനക്കുന്ന് കൊട്ടാരം  കൊച്ചി രാജവംശത്തിന്റെ പൂർവ്വകാല പൈതൃകത്തിന്റെ ഗാംഭീര്യം വിളിച്ചറിയിക്കുന്നു. പ്രൌഢവും വിശാലഗംഭീരവുമായ കൊട്ടാരസമുച്ചയത്തെ ഭാരതത്തിലെ തന്നെ ഉന്നത നിലവാരത്തിലുള്ള ഒരു പുരാവസ്തു മ്യൂസിയമായി സജ്ജീകരിച്ചിരിക്കുന്നു.

പതിനഞ്ചാം നൂറ്റാണ്ടിൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന കറതീർന്ന തങ്കത്തിലുള്ള രത്നഖചിതമായ കൊച്ചി രാജാക്കന്മാരുടെ കിരീടവും, അത്തച്ചമയത്തിന്റെ ആഘോഷവേളകളിൽ, നാടുവാണിരുന്ന മഹാരാജാക്കന്മാർ എഴുന്നെള്ളിയിരുന്ന രജതസിംഹാസനവും സ്വർണ്ണാ‍ഭരണങ്ങുളുടെയും സഞ്ചയവും അമൂല്യങ്ങളായ കലാശിൽപ്പങ്ങളും കരകൌശല വസ്തുക്കളുമടക്കം കൊച്ചി പാലസ് അഡ്മിനിസ്ട്രേഷൻ ബോർഡിൽ നിന്നു വാങ്ങിയ അമൂല്യവസ്തുക്കളും  സുരക്ഷാ സംവിധാനങ്ങളോടെ 18 ഗ്യാലറികളിലായി പ്രദർശിപ്പിച്ചിരിക്കുന്നു.

ടിക്കറ്റ് നിരക്കുകൾ
മുതിർന്നവർ – 30 രൂപ
കുട്ടികൾ (5 മുതൽ 12 വയസ് വരെ) – 10 രൂപ
പാർക്കിംഗ് ഫീസ്
ഹെവി വെഹിക്കിൾ – 50 രൂപ
ലൈറ്റ് വെഹിക്കിൾ – 30 രൂപ
ടൂ വീലർ – 10 രൂപ
ക്യാമറ ഫീസ് (കോമ്പൌണ്ടിൽ മാത്രം)
സാധാരണ ക്യാമറ – 50 രൂപ
വീഡിയോ ക്യാമറ – 2000 രൂപ

പ്രവർത്തനസമയം
മ്യൂസിയം കോമ്പൌണ്ടിലേക്കുള്ള പ്രവേശനസമയം : 9 am – 5.30 pm.
മ്യൂസിയം ഗ്യാലറികളിലേക്കുള്ള പ്രവേശനസമയം : 9.30 am – 12.30 pm, 2 pm – 4.30 pm.