പി.ജി.ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ  ക്ഷണിക്കുന്നു

പൈതൃകപഠനകേന്ദ്രം നടത്തിവരുന്ന ആർക്കിയോളജി, ആർക്കൈവൽ സ്റ്റഡീസ്, മ്യൂസിയോളജി, കൺസർവേഷൻ എന്നീ വിഷയങ്ങളിലുള്ള ഒരു വർഷത്തെ പി.ജി.ഡിപ്ലോമ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ  ക്ഷണിക്കുന്നു.

യോഗ്യത : 40% മാർക്കിൽ കുറയാതെയുള്ള അംഗീകൃത സർവ്വകലാശാല ബിരുദം. കൺസർവേഷൻ കോഴ്സിലേക്ക് കെമിസ്ട്രി ഒരു വിഷയമായുള്ള 40% മാർക്കോടു  കൂടിയ സയൻസ് ബിരുദം. (എസ്.സി/എസ്.ടി.വിഭാഗക്കാർക്ക് 35%)

പ്രായപരിധി :  25 വയസ്

അപേക്ഷാഫീസ് : 118/- രൂപ (100/- രൂപ + 18% ജി.എസ്.ടി. )

വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യുന്ന അപേക്ഷകർ അപേക്ഷാ ഫോറത്തിന്റെ  വിലയായ 118/- രൂപയുടെ ഡി.ഡി. കൂടി പൂരിപ്പിച്ച അപേക്ഷയോടൊപ്പം  ചേർക്കേണ്ടതാണ്.

പൂരിപ്പിച്ച അപേക്ഷ ലഭിക്കേണ്ട അവസാന തീയതി : 2024 ജൂൺ 25.

File: Prospectus.pdf

File Size: 109.21 KB

Download File