പ്രളയത്തിൽ കേടുപാട് സംഭവിച്ച രേഖകളുടെ സംരക്ഷണപദ്ധതി

സംസ്ഥാനത്ത് അടുത്തിടെയുണ്ടായ പേമാരിയിലും പ്രളയത്തിലുംപെട്ട് കേടുപാടുകൾ സംഭവിച്ച സാധാരണക്കാരുടെ സർട്ടിഫിക്കറ്റുകൾ, ഭൂസംബന്ധമായ രേഖകൾ, ധനവിനിമയത്തിന്റെ രേഖകൾ, ബാങ്ക് രേഖകൾ തുടങ്ങിയ വിലപിടിച്ച പ്രമാണങ്ങൾ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സൌജന്യമായി, കേടുപാടുകൾ തീർത്ത്നൽകുകയുണ്ടായി. പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പതിനായിരത്തിലധികം രേഖകൾ ഈ പദ്ധതിയുടെ ഭാഗമായി ശസ്ത്രീയ സംരക്ഷണം നടത്തി തിരികെ നൽകി.